Skip to main content

Posts

Showing posts from November, 2018

വൈക്കം മുഹമ്മദ്‌ ബഷീർ

                        വൈക്കം മുഹമ്മദ്‌ ബഷീർ, എന്തെങ്കിലും എഴുതി തുടങ്ങണമല്ലോ എന്ന് ഓർത്തപ്പോൾ മനസ്സിൽ ഓടി എത്തിയ മുഖം. അത് അങ്ങനെ ആണ് നമ്മൾ ഏറ്റവും ഇഷ്ടപെടുന്ന മുഖമേ ആദ്യം ഓടി എത്താറുള്ളു. തീരെ ചെറുതായി ഇരിക്കുമ്പോളെ ബേപ്പൂർ സുൽത്താനോട് വല്ലാത്തൊരു മുഹബത്താണ്. എഴുത്തും ചിത്ര രചനയും വായനയും ഒക്കെ അന്നേ ഉണ്ട്. പല ഉത്സവങ്ങളിൽ പോവുമ്പോളും മറ്റ് കുട്ടികൾ എല്ലാം കളിപ്പാട്ടങ്ങളുടെ ഇടയിലേക്ക് ഓടി അടുക്കുമ്പോളും എന്റെ കണ്ണുകൾ പരതുന്നത് ഏതെങ്കിലും മൂലയിൽ അടുക്കി വെച്ചിട്ടുള്ള ബുക്കുകളിലേക്കാവും. അന്ന് വാശി പിടിച്ച് കരഞ്ഞു വാങ്ങിയ ബുക്കുകളുടെ കൂട്ടത്തിൽ ആണ് സുൽത്താനെ ആദ്യമായി ഞാൻ വായിക്കുന്നത്.  അന്ന് തുടങ്ങിയ ഒരു ഇഷ്ടം ആണ് ഇന്നും എന്നോടൊപ്പം ഉള്ളത്. ചെറുതിലെ ഉള്ളിൽ കയറി പറ്റുന്നതൊക്കെ അത്ര പെട്ടെന്ന് പൊയ്‌പോവൂല. എഴുത്തിന്റെ ലോകം പിന്നെ ഒരവസരതിൽ എഴുതാം. ചെറിയ തുടക്കത്തിന് വേണ്ടി എഴുതിയതാണ്.. ആ അനുഗ്രഹത്തിന് വേണ്ടി.. നന്ദി